
പേരാവൂര്‍:മാര്‍ച്ച് 18,19 തീയതികളില്‍ പയ്യന്നൂരില്‍ നടക്കുന്ന വ്യാപാരി വ്യവസായി സമിതി കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി വ്യാപാരി വ്യവസായി സമിതി പേരാവൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പേരാവൂര്‍ ടൗണില്‍ വിളംബര റാലി നടത്തി.ഏരിയ പ്രസിഡന്റ് അഷറഫ് ചെവിടിക്കുന്ന് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത് അധ്യക്ഷത വഹിച്ചു.യൂണിറ്റ് സെക്രട്ടറി ഷനോജ് പി ആര്‍,എം കെ അനില്‍ കുമാര്‍,ദിനേശ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി