
ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജനകീയസൂത്രണം 2022-2023 വര്‍ഷത്തിന്റെ ഭാഗമായി നടത്തിയ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി രാജീവ് നിര്‍വഹിച്ചു. അഡ്വ. സജീവ് ജോസഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു.കനിവ് പദ്ധതി, എ സി മിനി കോണ്‍ഫറന്‍സ് ഹാള്‍ നവീകരണം, പ്രധാന മന്ത്രി ആവാസ് യോജനയുടെ താക്കോല്‍ ദാനം, നവീകരിച്ച ഭരണസമിതി ഹാള്‍ ഉദ്ഘാടനം, ഭിന്നശേഷിക്കാര്‍ക്ക് അഞ്ച് മുച്ചക്ര വാഹന വിതരണം, ബ്ലോക്ക് പഞ്ചായത്ത് അനുബന്ധ സ്ഥാപനങ്ങളുടെ ഉദ്ഘാടനം, ബ്ലോക്ക് പഞ്ചായത്ത് ഈ വര്‍ഷം ടാറിങ് നിര്‍വഹിച്ച 14 റോഡുകളുടെ ഉദ്ഘാടനം, ലഹരി വിരുദ്ധ ക്യാമ്പയിന്‍ സ്റ്റാറ്റസ് വീഡിയോ പ്രകാശനം, ഇരിക്കൂര്‍ ഫാം ടൂറിസം -സര്‍ക്യുട്ടിന്റെ ഭാഗമായി ടൂറിസം വീഡിയോ പ്രകാശനം, ഹരിത കര്‍മ്മ സേനാംഗങ്ങളെ ആദരിക്കല്‍ എന്നിവ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബര്‍ട്ട് ജോര്‍ജ് ,വൈസ് പ്രസിഡന്റ് ലിസി ഒ എസ്, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്മാരായ ബേബി തോലാനി, പി കെ മുനീര്‍, കെ പി രേഷ്മ, ബിഡിഒ ആര്‍ അബു, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബി.ഷംസുദ്ദീന്‍, സാജു സേവ്യര്‍, നസിയത്ത് ടി.സി, കെ.പി രമണി, റെജി പി.പി, അജിത എം.വി, പി.സി. ഷാജി, ടെസ്സി ഇമ്മാനുവേല്‍, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം യാസറ സി.വി.എന്‍ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.