
മട്ടന്നൂര്‍: ഏപ്രില്‍ 29 ന് കണ്ണൂരില്‍ നടക്കുന്ന എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി വിദ്യാര്‍ത്ഥി സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം എസ് വൈ എസ് ഇരിട്ടി സോണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് മാര്‍ച്ച് നടത്തി. ഇസ്മായില്‍ കോളാരി, ഷാജഹാന്‍ മിസ്ബാഹി, ശറഫുദീന്‍ അമാനി മൂസ, സഅദി സാജിദ് മാസ്റ്റര്‍, ഉബൈദ് മാസ്റ്റര്‍ , സൈനുദ്ദീന്‍ അഹസനി, റഫീഖ് മദനി എന്നിവര്‍ നേതൃത്വം നല്‍കി.