
മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനവുമായി ബന്ധപെട്ട് ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങള്‍ക്കും കില പരിശീലനം നല്‍കി. പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു.ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ എം സുനില്‍കുമാര്‍, ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, കില ഫാക്കല്‍ട്ടി ശിവ പ്രസാദ്, ജനകീയസൂത്രണം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി വി രത്നാകരന്‍, ആര്‍ ജി എസ് എ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ ശ്രുതി എന്നിവര്‍ സംസാരിച്ചു. ഏപ്രില്‍ 30 ന് ജില്ലയില്‍ ശുചിത്വ ഹര്‍ത്താല്‍ ആചരിക്കാനും ജൂണ്‍ അഞ്ചിനകം ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും സമ്പൂര്‍ണ ശുചിത്വ പരിപാടികള്‍ നടത്താനും തീരുമാനിച്ചു. പരിശീലന പരിപാടിക്ക് കണ്ണൂര്‍ ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ ഇ രാഘവന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി.