Hivision Channel

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്തെ മധ്യ- തെക്കന്‍ ജില്ലകളില്‍ വേനല്‍ മഴ സജീവമാകുന്നു. ഇന്നും നാളെയും ഇടി മിന്നലോട് കൂടിയ വേനല്‍ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ-തെക്കന്‍ കേരളത്തിലും പാലക്കാട്, വയനാട് ജില്ലകളിലും കിഴക്കന്‍ മേഖലകളിലുമാണ് മഴയ്ക്ക് കൂടുതല്‍ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിച്ചു. മഴ സാധ്യത കണക്കിലെടുത്ത് പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും നാളെയും ഈ രണ്ട് ജില്ലകളിലും മഴ സജീവമാകുമെന്നാണ് പ്രവചനം.

Leave a Comment

Your email address will not be published. Required fields are marked *