Hivision Channel

പൂരലഹരിയില്‍ തൃശൂര്‍

തൃശൂര്‍ പൂരലഹരിയിലായി. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ കൂടി പൂരനഗരിയിലേക്ക് പ്രവേശിച്ചതോടെ പൂരത്തിന് ആവേശംകൂടി. പൂരമാസ്വദിക്കാന്‍ തൃശൂരുകാര്‍ മാത്രമല്ല, ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള പൂരപ്രേമികളാണ് തൃശൂരിലെത്തിയിരിക്കുന്നത്. വ്യത്യസ്ഥ അതിരുകള്‍ ഭേദിച്ച് എത്തിയവര്‍ക്കെല്ലാം ഒരേ വികാരം, ഒരേ താളം-അത് തൃശൂര്‍ പൂരത്തിന്റേതാണ്.

ഉച്ചയ്ക്ക് 12.15 ന് പാറമേക്കാവിന്റെ എഴുന്നെള്ളത്ത് അരങ്ങേറും. രണ്ടു മണിക്ക് ഇലഞ്ഞിത്തറമേളവും നടക്കും. വൈകിട്ട് അഞ്ചു മണിയോടെ തെക്കോട്ടിറക്കം ആരംഭിക്കും. തുടര്‍ന്ന് ഇരുവിഭാഗങ്ങളും മുഖാമുഖം നിന്ന് കുടമാറും. നാളെ ഉച്ചയോടെ പൂരം സമാപിക്കും. കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഒഴിവായതോടെ റെക്കോഡ് ജനക്കൂട്ടമാണെത്തുന്നത്. നഗരത്തില്‍ സുരക്ഷയ്ക്ക് 4100 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *