Hivision Channel

യൂണിറ്റി പോസ്റ്റര്‍ പ്രകാശനം നടത്തി

ഇരിട്ടി: മുസ്ലീം യൂത്ത് ലീഗ് പേരാവൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന യൂണിറ്റി ശാഖ ശാക്തീകരണ ക്യാമ്പയിന്റെ പോസ്റ്റര്‍ പ്രകാശനം മുസ്ലീം ലീഗ് കണ്ണൂര്‍ ജില്ല സെക്രട്ടറി അന്‍സാരി തില്ലങ്കേരി ഉദ്ഘാടനം നിര്‍വഹിച്ചു. മുസ്ലീം യൂത്ത് ലീഗ് പേരാവൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് അധ്യക്ഷത വഹിച്ചു. മെയ് 10 മുതല്‍ ആരംഭിച്ചു 31 ന് അവസാനിപ്പിക്കുന്ന യൂണിറ്റി ശാഖ ശാക്തീകരണ ക്യാമ്പയിന്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ യൂണിറ്റുകളിലായാണ് സംഘടിപ്പിക്കുന്നത്. മുസ്ലീം യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് നസീര്‍ നല്ലൂര്‍, മുസ്ലീം ലീഗ് പേരാവൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ് എം.എം മജീദ്, ജനറല്‍ സെക്രട്ടറി ഒബാന്‍ ഹംസ, എം കെ ഹാരിസ്, ഹാരിസ് പുഴക്കര, കാദര്‍ ഉളിയില്‍, കെ വി റഷീദ്, ഇബ്രാഹിം പേരാവൂര്‍, എം കെ ഗഫൂര്‍, എം പി അബ്ദുറഹ്മന്‍, തറാല്‍ ഈസ, ടി. ഹംസ, സലാം പെരുന്തയില്‍, കെ പി റംഷാദ്, ഇ.കെ ഷഫാഫ്, ജുനൈദ് കിഴ്പള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *