Hivision Channel

എടക്കാനം ചേളത്തൂര്‍ റബ്ബര്‍ ഉല്‍പാദക സംഘം വാര്‍ഷിക പൊതുയോഗം

എടക്കാനം: ചേളത്തൂര്‍ റബ്ബര്‍ ഉല്‍പാദക സംഘത്തിന്റെ വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു. സംഘം പ്രസിഡന്റ് വി.പ്രശാന്ത് കുമാറിന്റെ അധ്യക്ഷതയില്‍ തലശ്ശേരി ഓഫീസിലെ ആര്‍ പി എസ് ഇന്‍ ചാര്‍ജ് ചന്ദ്രന്‍ കര്‍ത്ത ഉദ്ഘാടനം ചെയ്തു. ഫീല്‍ഡ് ഓഫീസര്‍മാരായ സിബി മാത്യു, വിനില്‍, കെ.രാധാകൃഷ്ണന്‍, എം.കെ. ചെല്ലപ്പന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ സര്‍വ്വീസില്‍ നിന്നും 35 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ചന്ദ്രന്‍ കര്‍ത്തയെ ആദരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *