Hivision Channel

പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം; എല്‍.ഡി.എഫ് പേരാവൂര്‍ മണ്ഡലം റാലി തിങ്കളാഴ്ച

പേരാവൂര്‍: രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായുള്ള എല്‍.ഡി.എഫ് പേരാവൂര്‍ മണ്ഡലം റാലി മെയ് 15 ന് പേരാവൂരില്‍ നടക്കും. വൈകിട്ട് 4 മണിക്ക് പേരാവൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന റാലിയില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ സമുന്നത നേതാക്കള്‍ പങ്കെടുക്കും. സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍ റാലി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും എല്‍.ഡി.എഫ് നേതാക്കളായ വത്സന്‍ പനോളി, പി.ഹരീന്ദ്രന്‍, കെ.ടി ജോസ്, കെ.ജെ ദേവസ്യ, സി.വി.എം വിജയന്‍, പി. കുഞ്ഞിക്കണ്ണന്‍, ജോസ് ചെമ്പേരി,കെ.ടി. രാഗേഷ് , സി മുനീര്‍, കെ.എം വിജയന്‍, കെ.സി ജേക്കബ് തുടങ്ങിയവര്‍ റാലിയില്‍ സംസാരിക്കും.12000 ബഹുജനങ്ങള്‍ റാലിയില്‍ അണിനിരക്കുമെന്നും ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.സി.പി.എം പേരാവൂര്‍ ഏരിയ സെക്രട്ടറി അഡ്വ. എം .രാജന്‍, ജില്ലാ കമ്മറ്റിയംഗം വി .ജി .പത്മനാഭന്‍, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവംഗം അഡ്വ. വി .ഷാജി, കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതിയംഗം അഡ്വ. മാത്യു കുന്നപള്ളി,എന്‍.സി.പി ജില്ലാ എക്സികുട്ടീവംഗം ടി .പി പവിത്രന്‍, കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന സെക്രട്ടറി എസ്.എം.കെ മുഹമ്മദലി എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *