Hivision Channel

ഇന്ന് ലോക മാതൃദിനം

ഇന്ന് ലോക മാതൃദിനം. അമ്മയോടുള്ള സ്‌നേഹവും ആദരവും ഒരു ദിവസത്തേക്കൊതുങ്ങുന്നതാണോ എന്ന ചോദ്യം ഉയര്‍ന്നേക്കാം. എന്നാല്‍ മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്ന മക്കളുള്ള കാലത്തോളം മാതൃദിനത്തിന് പ്രസക്തിയുണ്ട്. ‘അമ്മ’ എന്ന രണ്ടക്ഷരം സ്നേഹത്തിന്റെ പ്രതീകമാണ്, സഹനത്തിന്റെ അടയാളമാണ്. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ അമ്മയെന്ന പുണ്യത്തെ പതിവിലും കൂടുതല്‍ ഓര്‍ക്കാനൊരു ദിവസമായി ഈ ദിനത്തെ കാണാം. ലോകമെമ്പാടും, വ്യത്യസ്ത തീയതികളില്‍ മാതൃദിനം ആഘോഷിക്കുന്നു. അമേരിക്ക ഉള്‍പ്പെടെ മിക്ക രാജ്യങ്ങളിലും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനം ആഘോഷിക്കുന്നത്. 2023 മെയ് 14 നാണ് മാതൃദിനം ആഘോഷിക്കുന്നത്.ലോകമെമ്പാടുമുള്ള 50-ലധികം രാജ്യങ്ങളില്‍ മാതൃദിനം ആചരിക്കുന്നു. ഇന്ത്യയിലും യുഎസിലും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് ഈ ദിനം ആചരിക്കുന്നത്. അതിനാല്‍, ഈ വര്‍ഷം മെയ് 14 ന് മാതൃദിനം വരുന്നു. യുകെയിലെ ആളുകള്‍ മാര്‍ച്ച് മാസത്തില്‍ മാതൃദിനം ആഘോഷിക്കുന്നു.1905-ല്‍ തന്റെ അമ്മയായ അന്ന റീവ്സ് ജാര്‍വിസ് മരിച്ചതിന് പിന്നാലെയായിരുന്നു മാതൃദിന ആഘോഷം ആചരിക്കാന്‍ തുടങ്ങിയത്. 1908 മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച അന്ന സ്വന്തം അമ്മയുടെ ശവകുടീരത്തിന് മുകളില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ച് ഈ പ്രാര്‍ഥനയ്ക്ക് തുടക്കം കുറിച്ചു. വിര്‍ജീനിയയുടെ പടിഞ്ഞാറന്‍ പ്രദേശമായ ഗ്രാഫ്റ്റണിലെ സെന്റ് ആന്‍ഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയില്‍ വെച്ചാണ് ആ ചടങ്ങുകള്‍ നടന്നത്. ഈ പള്ളിയിന്ന് അന്താരാഷ്ട്ര മാതൃദിന പള്ളിയെന്നാണ് അറിയപ്പെടുന്നത്.

Leave a Comment

Your email address will not be published. Required fields are marked *