Hivision Channel

കൈരളി ഫിലിം സൊസൈറ്റി അവാര്‍ഡുകള്‍ വിതരണം ചെയ്തു

കോഴിക്കോട്: 2023ല്‍ ചിത്രീകരിച്ചതും മികച്ച സന്ദേശമുള്‍ക്കൊള്ളുന്നതുമായ ഹൃസ്വ ചിത്രങ്ങള്‍ക്കുള്ള അവാര്‍ഡുകള്‍ കോഴിക്കോട് കേന്ദ്രമായ കൈരളി സാഹിത്യ സൊസൈറ്റി വിതരണം ചെയ്തു. ആദ്യ അവാര്‍ഡ് ജ്യോതി പുല്ലനാടിന്റെ രണ്ടു നക്ഷത്രങ്ങള്‍ എന്ന ടെലിഫിലിമിനും രണ്ടാമതായി എന്റെ മകള്‍ എന്ന ഹൃസ്വ ചിത്രത്തിനും മൂന്നാമത്തെ മികച്ച ചിത്രമായി തുടിയന്‍പ്ലാക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോണ്‍സണ്‍ തുടിയന്‍ കഥയും വിനു നടുവില്‍ സംവിധാനം ചെയ്ത് അനൂപ് ഇരിട്ടി കേന്ദ്ര കഥാപാത്രമായി അഭിനയിച്ച ‘അലമ്പന്‍ ‘ എന്ന ഹൃസ്വ ചിത്രത്തിനും അര്‍ഹമായി. കോഴിക്കോട് ടൗണ്‍ ഹാളില്‍ പ്രശസ്ത ഗാനരചയിതാവ് പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പരിപാടി ഉദ്ഘാടനം ചെയ്തു. കവിയും,തിരക്കഥാകൃത്തുമായ പി.ആര്‍ നാഥ് പ്രശസ്ത നടന്‍ നാരായണന്‍ നായര്‍ എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കൈരളി സൊസൈറ്റി പ്രസിഡന്റ് ഡോ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. പി.ആര്‍.ഒ. ദേവസി, വിനു വണ്ടൂര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *