Hivision Channel

കരിപ്പൂരില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

കരിപ്പൂരില്‍ ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഏകദേശം 1.8 കോടി രൂപ വില മതിക്കുന്ന മൂന്നു കിലോയോളം സ്വര്‍ണം മൂന്നു വ്യത്യസ്ത കേസുകളിലായി കസ്റ്റംസ് പിടികൂടി. മലപ്പുറം പുല്‍പറ്റ സ്വദേശിയായ പൂതനാരി ഫവാസില്‍ നിന്നും 1163 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്‌സൂളുകളും നെടിയിരിപ്പ് സ്വദേശിയായ തേട്ടത്തോടി മുഹമ്മദ് ജാസിമില്‍ നിന്നും 1057 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്‌സൂളുകളും തൃപ്പനച്ചി സ്വദേശിയായ സലീമില്‍ നിന്നും 1121 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ മിശ്രിതമടങ്ങിയ നാലു ക്യാപ്‌സൂളുകളുമാണ് പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *