ഷൊര്‍ണൂരില്‍ ട്രെയിനിനുള്ളില്‍ യാത്രക്കാരന് കുത്തേറ്റു. മരുസാഗര്‍ എക്സ്പ്രസ് ഷൊര്‍ണൂരിലെത്തിയപ്പോഴായിരുന്നു അക്രമം. പരപ്പനങ്ങാടി സ്വദേശി ദേവദാസിനാണ് കുത്തേറ്റത്. ഗുരുവായൂര്‍ സ്വദേശി അസീസാണ് ഇയാളെ കുത്തിയത്.
വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് സഹയാത്രികനായ അസീസ് കുപ്പി ഉപയോഗിച്ച് കുത്തുകയായിരുന്നു. ദേവദാസിന്റെ കണ്ണിനാണ് കുത്തേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കുത്തിയ യാത്രക്കാരന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ആര്.പി.എഫിന്റെ പിടിയിലായി.