Hivision Channel

മെയ് 15 അന്താരാഷ്ട്ര കുടുംബ ദിനം

മെയ് 15 അന്താരാഷ്ട്ര കുടുംബ ദിനം. കുടുംബങ്ങളെ ബാധിക്കുന്ന സാമൂഹികവും ജനസംഖ്യാപരവും സാമ്പത്തികവുമായ ഘടകങ്ങളെ കുറിച്ച് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും മെയ് 15 ന് ലോകമെമ്പാടുമുള്ള ആളുകള്‍ അന്താരാഷ്ട്ര കുടുംബദിനം ആചരിക്കുന്നു. മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുക എന്ന ധര്‍മ്മവും അന്താരാഷ്ര കുടുംബദിനത്തിനുണ്ട്.

ആരോഗ്യകരമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതില്‍ ആരോഗ്യകരമായ കുടുംബ ബന്ധങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കുടുംബങ്ങളുടെ പ്രാധാന്യം മനുഷ്യരെ ഓര്‍മിപ്പിക്കാന്‍ വേണ്ടിയാണ് മേയ് 15 ലോക കുടുംബ ദിനമായി ആചരിക്കുന്നത്. ഈ ദിവസം, ദേശീയ കുടുംബ ദിനങ്ങള്‍ ഉള്‍പ്പെടെയുള്ള ബോധവല്‍ക്കരണ പരിപാടികള്‍ ലോകമെമ്പാടും സംഘടിപ്പിക്കുന്നുണ്ട്.

1980 കളിലാണ് കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഐക്യരാഷ്ട്രസഭ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. 1983-ല്‍, സാമൂഹിക വികസന കമ്മീഷന്‍ വികസന പ്രക്രിയയില്‍ കുടുംബത്തിന്റെ പങ്കിനെക്കുറിച്ചുള്ള പ്രമേയം അവതരിപ്പിച്ചിരുന്നു. 1993 മുതലാണ് എല്ലാ വര്‍ഷവും മെയ് 15 ന് അന്താരാഷ്ട്ര കുടുംബ ദിനമായി ആഘോഷിക്കുന്നത്.

കുടുംബങ്ങളുടെ മെച്ചപ്പെട്ട ജീവിത നിലവാരത്തിനും സാമൂഹിക പുരോഗതിയ്ക്കും വേണ്ടി ഐക്യരാഷ്ട്രസഭയും ലോക സമാധാന ഫെഡറേഷനുമാണ് ഈ ദിനം വിഭാവനം ചെയ്തത്. കുടുംബങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുന്നതിനും കുടുംബങ്ങളില്‍ സ്വാധീനം ചെലുത്തുന്ന സാമൂഹിക, സാമ്പത്തിക, ജനസംഖ്യാപരമായ പ്രക്രിയകളെക്കുറിച്ചുള്ള അറിവ് വര്‍ധിപ്പിക്കുന്നതിനും അന്താരാഷ്ട്ര കുടുംബദിനം ജനങ്ങള്‍ക്ക് അവസരം നല്‍കുന്നു.

Leave a Comment

Your email address will not be published. Required fields are marked *