Hivision Channel

ശബരിമലയുടെ ഭാഗമായ പൊന്നമ്പലമേട്ടില്‍ അനധികൃതമായി കയറി പൂജ നടത്തിയ തമിഴ്നാട് സ്വദേശിക്കെതിരെ കേസെടുത്തു

ശബരിമലയുടെ ഭാഗമായ പൊന്നമ്പലമേട്ടില്‍ അനധികൃതമായി കയറി പൂജ നടത്തിയ തമിഴ്നാട് സ്വദേശിക്കെതിരെ കേസെടുത്തു. വനം വകുപ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തമിഴ്‌നാട് സ്വദേശി നാരായണനെതിരെയാണ് കേസ്. പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനിലാണ് കേസ് എടുത്തത്. അനധികൃതമായി വനത്തില്‍ കയറിയതിനാണ് കേസെടുത്തിരിക്കുന്നത്. ഒരാഴ്ച മുന്‍പാണ് ഇയാള്‍ പൊന്നമ്പലമേട്ടില്‍ എത്തി പൂജ നടത്തിയത്. ശബരിമലയില്‍ മുമ്പ് കീഴ്ശാന്തിയുടെ സഹായിയായിരുന്നു നാരായണന്‍ എന്നാണ് വിവരം. അതേസമയം സംഭവത്തില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ അടിയന്തിര റിപ്പോര്‍ട്ട് തേടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമീഷണറോട് ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. സംഭവം വിശദമായ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് മേധാവിക്കും പോലീസ് മേധാവിക്കും പരാതി നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *