Hivision Channel

ഡോക്ടറെ അധിക്ഷേപിച്ച രോഗിയെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഡോക്ടറെ അധിക്ഷേപിച്ച രോഗിയെ അറസ്റ്റ് ചെയ്തു. കൈമുറിഞ്ഞ് ചികിത്സയ്ക്ക് എത്തിയ രോഗിയാണ് അധിക്ഷേപിച്ചത്. ആശുപത്രി സംരക്ഷണ നിയമം ചുമത്തിയാണ് അറസ്റ്റ്. പൂജപ്പുര സ്വദേശി ശബരി എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് സംഭവം. കൈ മുറിഞ്ഞ് ചികിത്സക്കെത്തിയതാണ് ഇയാള്‍. മുറിവ് ഡ്രെസ് ചെയ്യുന്നതിനിടെ വേദനിച്ചു എന്ന് പറഞ്ഞ് ഇയാള്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിന് ശേഷം ഡോക്ടറെ അധിക്ഷേപിക്കുകയും മറ്റും ചെയ്തു. തുടര്‍ന്ന് കന്റോണ്‍മെന്റ് പൊലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ശേഷമാണ് ആശുപത്രി സംരക്ഷണ നിയമം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.

Leave a Comment

Your email address will not be published. Required fields are marked *