Hivision Channel

ജല്ലിക്കെട്ടിന് അനുമതി നല്‍കി സുപ്രീംകോടതി ഭരണ ഘടന ബെഞ്ച്

ജല്ലിക്കെട്ടിന് അനുമതി നല്‍കി സുപ്രീംകോടതി ഭരണ ഘടന ബെഞ്ച്. ജല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും അവിഭാജ്യ ഘടകമെന്ന് കോടതി പറഞ്ഞു. സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണെന്ന് നിയമസഭ പ്രഖ്യാപിച്ചപ്പോള്‍ ജുഡീഷ്യറിക്ക് വ്യത്യസ്തമായ കാഴ്ചപ്പാട് സ്വീകരിക്കാനായില്ല.

കഴിഞ്ഞ ഡിസംബറില്‍ വിധി പറയാന്‍ മാറ്റിയ ഹര്‍ജിയിലാണ് ഇന്നത്തെ വിധി. ഹര്‍ജി പരിഗണിച്ച ബെഞ്ചിന്റെ അധ്യക്ഷന്‍ ജസ്റ്റിസ് കെ.എം.ജോസഫ് അടുത്തതായി വിരമിക്കാനിരിക്കെയാണ് വിധി പ്രഖ്യാപനം. 2014 ഇല്‍ മലയാളിയായ ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ച് ആണ് ജല്ലിക്കെട്ട് നിരോധിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *