Hivision Channel

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ മെയ് 22ന് കണ്ണൂരില്‍

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി മെയ് 22ന് കണ്ണൂരിലെത്തും. പകല്‍ 1.05ന് ഇന്ത്യന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മട്ടന്നൂരിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന ഉപരാഷ്ട്രപതി 1.17ന് റോഡ്മാര്‍ഗം പാനൂര്‍ ചമ്പാടേക്ക് തിരിക്കും. തന്റെ അധ്യാപിക ആയിരുന്ന രത്‌ന നായരെ സന്ദര്‍ശിക്കാനാണ് ഉപരാഷ്ട്രപതി ചമ്പാട് ആനന്ദവീട്ടില്‍ എത്തുന്നത്. സന്ദര്‍ശന ശേഷം ഉച്ചക്ക് 2.25ന് മട്ടന്നൂരിലേക്ക് മടങ്ങും. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ ഏഴിമല നാവിക അക്കാദമിയിലേക്ക് പോകും. നാവിക അക്കാദമി സന്ദര്‍ശനത്തിന് ശേഷം വൈകിട്ട് 6.20ന് അദ്ദേഹം കണ്ണൂര്‍ വിമാനത്താവളം വഴി ന്യൂഡല്‍ഹിയിലേക്ക് മടങ്ങിപ്പോകും.
ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി. പൊലീസ് കമ്മീഷണര്‍ (സിറ്റി) അജിത് കുമാര്‍, പൊലീസ് കമ്മീഷണര്‍ (റൂറല്‍) എം ഹേമലത, നാവിക അക്കാദമി ഡെപ്യൂട്ടി പ്രൊവോസ്റ്റ് മാര്‍ഷല്‍ കേശവ് റെഡ്ഡി, സബ് കലക്ടര്‍ സന്ദീപ്കുമാര്‍, അസി. കലക്ടര്‍ മിസാല്‍ സാഗര്‍ ഭഗത്, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Comment

Your email address will not be published. Required fields are marked *