ആറളം: ഗ്രാമ പഞ്ചായത്തിലെ ആറളം ഫാം ബ്ലോക്ക് 11ലെ 56 ഓമനമുക്ക് അംഗനവാടി പ്രവേശനോത്സവം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധന്‍ ഉദ്ഘാടനം ചെയ്തു. അംഗനവാടി വര്‍ക്കര്‍ മിനി അധ്യക്ഷത വഹിച്ചു. ആറളം ഫാം
ജി എസ് എസ് സ്‌കൂളില്‍ നിന്നും മുഴുവന്‍ വിഷയത്തില്‍ എ പ്ലസ് നേടിയ അശ്വതിക്ക് ഉപഹാരം നല്‍കി. ഊരു മൂപ്പന്‍ മോഹനന്‍ സംസാരിച്ചു.