മഞ്ഞളാംപുറം: മണിപ്പൂരിലെ വംശീയ കലാപം തടയുക, വര്‍ഗ്ഗീയ വംശീയതക്കെതിരെ ഒന്നിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. മഞ്ഞളാംപുറത്ത് നടന്ന കൂട്ടായ്മ സിപിഐഎം പേരാവൂര്‍ ഏരിയ കമ്മിറ്റിയംഗം കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. കെ.പി.ഷാജി അധ്യക്ഷധ വഹിച്ചു. തങ്കമ്മ സ്‌കറിയ,വിജയപ്രസാദ് കെ.ജി എന്നിവര്‍ സംസാരിച്ചു.