Hivision Channel

സംസ്ഥാനം കനത്ത ചൂടിലേക്ക്;6 ജില്ലകളില്‍ താപനില ഉയരും

സംസ്ഥാനം കനത്ത ചൂടിലേക്ക്. താപനില ഉയരും. ഇന്ന് ആറ് ജില്ലകളില്‍ താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കൊല്ലം, കോട്ടയം, ആലപ്പുഴ, കണ്ണൂര്‍, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളില്‍ താപനില ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്. 2 മുതല്‍ 5 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു.കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 36°C വരെയും, കോട്ടയം ജില്ലയില്‍ 35°C വരെയും ആലപ്പുഴ, കണ്ണൂര്‍, പത്തനംതിട്ട ജില്ലകളില്‍ 34°C വരെയും, തിരുവനന്തപുരം ജില്ലയില്‍ 33°C വരെയും (സാധാരണയെക്കാള്‍ 2°C-5°C കൂടുതല്‍) താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *