Hivision Channel

കണ്ണൂര്‍ പഴയങ്ങാടിയില്‍ വന്‍ സ്പിരിറ്റ് വേട്ട

കണ്ണൂര്‍ പഴയങ്ങാടിയില്‍ വന്‍ സ്പിരിറ്റ് വേട്ട. നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ കടത്താന്‍ ശ്രമിച്ച 6600 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. മരപ്പൊടി ചാക്കുകളില്‍ കന്നാസില്‍ നിറച്ചാണ് സ്പിരിറ്റ് കടത്താന്‍ ശ്രമിച്ചത്.

ഉച്ചയ്ക്ക് 2.45 ഓടെ പഴയങ്ങാടിക്കടുത്ത് കൊത്തി കുഴിച്ച പാറ റോഡിലായിരുന്നു സംഭവം. കാസര്‍ഗോഡ് ഭാഗത്ത് നിന്നും വരികയായിരുന്ന ലോറിയില്‍ നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് കണ്ടെത്തിയത്.

എക്‌സൈസ് സംഘമാണ് സ്പിരിറ്റ് പിടിച്ചത്. സംഭവത്തില്‍ കാസര്‍കോട് സ്വദേശി മൂസക്കുഞ്ഞി അറസ്റ്റിലായി. തൃശൂരിലേക്കായിരുന്നു സ്പിരിറ്റ് കൊണ്ടുപോകാന്‍ ശ്രമിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *