Hivision Channel

കൊല്ലത്ത് ഭാര്യയെ തീകൊളുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

കൊല്ലത്ത് ഭാര്യയെ തീകൊളുത്തിക്കൊന്ന് ഭര്‍ത്താവ് സ്വയം കഴുത്തറുത്ത് കിണറ്റില്‍ ചാടി ജീവനൊടുക്കി. കൊല്ലം പാരിപ്പള്ളിയില്‍ അക്ഷയ സെന്ററില്‍ കയറിയാണ് ഭാര്യ നാദിറയെ ഭര്‍ത്താവ് റഹീം തീകൊളുത്തി കൊന്നത്. റഹീമിനെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു.

റഹീം കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം. കര്‍ണ്ണാടക കുടക് സ്വദേശിയാണ് 40കാരിയായ നാദിറ. ഇവര്‍ നാവായിക്കുളത്താണ് താമസിക്കുന്നത്. സംശയ രോഗമാണ് കൊലപാതകത്തില്‍ പിന്നിലെന്നാണ് സൂചന. രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം.

Leave a Comment

Your email address will not be published. Required fields are marked *