Hivision Channel

തൊടുപുഴയില്‍ പതിനൊന്നുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പനക്ക് വെച്ച സംഭവത്തില്‍ പ്രതി രണ്ടാനമ്മയെന്ന് പോലീസ്

തൊടുപുഴയില്‍ പതിനൊന്നുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വില്‍പ്പനക്ക് വെച്ച് സംഭവത്തില്‍ പ്രതി രണ്ടാനമ്മയെന്ന് പോലീസ്. പോസ്റ്റിടാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാനമ്മക്ക് 6 മാസം പ്രായമുള്ള കുഞ്ഞുള്ളതിനാല്‍ അറസ്റ്റിന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉപദേശം തേടി.

പിതാവിന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് പതിനൊന്നുകാരിയെ വില്‍പ്പനക്കെന്ന പോസ്റ്റിടുന്നത്. നിരവധി കേസുകളില്‍ പ്രതിയായ പിതാവിനെ ആദ്യം ചോദ്യം ചെയ്‌തെങ്കിലും നിഷേധിച്ചു. സമുഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിലുളള പിതാവിന്റെ അജ്ഞത പോലീസിനും ബോധ്യമായി. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോസ്റ്റിട്ട ഐപി ആഡ്രസ് ശേഖരിച്ചാണ് രണ്ടാനമ്മയിലെത്തുന്നത്. തുടക്കത്തില്‍ നിക്ഷേധിച്ചെങ്കിലും പിന്നീട് തെളിവുകള്‍ നിരത്തിയപ്പോള്‍ കുറ്റം സമ്മതിച്ചു.

പിതാവ് വീട്ടില്‍ വരുന്നില്ലെന്നും ചിലവ് തരുന്നില്ലെന്നും ഇതുമൂലമുണ്ടായ പകയാണ് പോസ്റ്റിടാന്‍ പ്രേരിപ്പിച്ചതെന്നുമാണ് രണ്ടാനമ്മയുടെ മൊഴി. പോസ്റ്റുണ്ടാക്കിയ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതും പരിശോധനക്കായി സൈബര്‍ സെല്ലിന് കൈമാറി.

Leave a Comment

Your email address will not be published. Required fields are marked *