Hivision Channel

മലബാറിലെ ആദ്യത്തെ എല്‍.എസ്.ഡി കേസില്‍ രണ്ടു പ്രതികള്‍ക്കും 10 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ വീതം പിഴയും ശിക്ഷ

മലബാറിലെ ആദ്യത്തെ എല്‍.എസ്.ഡി കേസില്‍ രണ്ടു പ്രതികള്‍ക്കും 10 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ വീതം പിഴയും ശിക്ഷ. ചെമ്പിലോട് കോയ്യോട്ടെ ടി.സി. ഹര്‍ഷാദ്, കെ.വി. ശ്രീരാജ് എന്നിവരെയാണു വടകര എന്‍ഡിപിഎസ് കോടതി ശിക്ഷിച്ചത്.

കണ്ണവം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണു വിധി. വടകര എന്‍ഡി പിഎസ് സ്‌പെഷല്‍ ജഡ്ജ് വി. പി.എം. സുരേഷ് ബാബുവാണു ശിക്ഷ വിധിച്ചത്.
2017 ഏപ്രില്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികള്‍ ബംഗളൂരുവില്‍ നിന്നാണ് ബൈക്കില്‍ മാരക മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. കണ്ണവം എസ്‌ഐ ആയിരുന്ന കെ.വി.ഗണേശന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുന്നതി നിടെയാണു പ്രതികള്‍ പിടിയിലായത്. പുന്നപ്പാലത്ത് ബൈക്കിന് പോലീസ് കൈ കാണിച്ചെങ്കിലും നിര്‍ത്താത്തതിനാല്‍ പിന്തുടര്‍ന്ന് പിടികൂടുകയും പ്രതികളുടെ കൈയില്‍നിന്നു 127 ഗ്രാം വരുന്ന 14 എല്‍.എസ്.ഡി സ്റ്റാമ്പും 0.64 ഗ്രാം മൊഹിറ്റാമിനും 71,200 രൂപയും കണ്ടെടുക്കുകയായിരുന്നു. കൂത്തുപറമ്പ് സി.ഐമാരായിരുന്ന യു.പ്രേമന്‍, ടി.വി. പ്രദീഷ് എന്നിവരാണ് കേസ് അന്വേഷണം നടത്തി പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികള്‍ മയക്കു മരുന്ന് കടത്താന്‍ ഉ പയോഗിച്ച ബൈക്ക് മോഷ്ടിച്ചതാണെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *