
സമാനതകളില്ലാത്ത വികസന ക്ഷേമപ്രവര്‍ത്തനങ്ങളുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി
ജി ആര്‍ അനില്‍. പയ്യന്നൂര്‍ മണ്ഡലം നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണ-പ്രതിപക്ഷ വേര്‍തിരിവില്ലാതെ നാടിന്റെയും ജനങ്ങളുടെയും ആവശ്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നു. ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ രാജ്യത്ത് കേരളം ഒന്നാമതാണ്. കാര്‍ഷിക-ധാന്യ ഉല്‍പ്പാദനം കേരളത്തില്‍ വര്‍ധിപ്പിച്ചു. ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയില്‍ മുന്നിലാണ് കേരളം. അതിദരിദ്രരെ കണ്ടെത്തി അവര്‍ക്ക് പുനരുദ്ധാരണത്തിനായുള്ള എല്ലാ കാര്യങ്ങളും ചെയ്തുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് റേഷന്‍കാര്‍ഡ് കൈമാറി. ഭക്ഷ്യധാന്യം, ചികിത്സാ സഹായം ഉറപ്പാക്കിയെന്നും മന്ത്രി പറഞ്ഞു.