
ഇരിട്ടി: എടക്കാനം ദേശീയ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഭാ സംഗമം വാര്‍ഡ് കൗണ്‍സിലര്‍ കെ .മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. പി. എസ്.സുരേഷ്‌കുമാര്‍ അധ്യക്ഷനായി. എടക്കാനത്തെ ആദ്യ ഡോക്ടര്‍ എം എസ് അനുശ്രീ, സംസ്ഥാന ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനം നേടിയ കണ്ണൂര്‍ ജില്ലാ ടീമംഗങ്ങളായ പി.എസ് അഭിനന്ദ്, മാനസ് പ്രഭാകരന്‍, കെ. വൈഷ്ണവ് എന്നിവരെ ഇരട്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പി. രഘു ഉപഹാരം നല്‍കി അനുമോദിച്ചു. ശശിധരന്‍ ചാലില്‍, പി.പ്രഭാകരന്‍, എ. ഉഷ,എം.ശ്രീനിവാസന്‍ ,കെ.അഷിത,ടി.പി.സിനീഷ് എന്നിവര്‍ സംസാരിച്ചു.