Hivision Channel

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നാരി ശക്തി പ്രോഗ്രാം നടത്തി

കണ്ണൂര്‍:സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ വനിതാ ദിനത്തോടനുബന്ധിച്ച് നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ വെച്ച് നാരി ശക്തി പ്രോഗ്രാം നടത്തി.സ്റ്ററ്റ് ബാങ്ക് കണ്ണൂര്‍ റീജിയണല്‍ മാനേജര്‍ സിജോയ് എ വി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ ഇന്ദിര, കൗണ്‍സിലര്‍ സുകന്യ , സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ജ്യോതി ലക്ഷ്മി ,സോഷ്യല്‍മീഡിയ വ്‌ലോഗ്ഗര്‍ ജെംഷ മറിയം എന്നിവര്‍ പങ്കെടുത്തൂ. കുടുംബശ്രീ കച്ചവട സ്റ്റാളുകള്‍, കേരള പോലീസ് നടത്തുന്ന സ്വയ രക്ഷ ക്ലാസുകള്‍ , സാമ്പത്തിക ക്ലാസ്, ആരോഗ്യ ബോധവത്കരണ ക്ലാസ്, കലാ പരിപാടികള്‍, മെഡിക്കല്‍ ചെക്ക് അപ്പ് എന്നിവ ഉണ്ടായിരുന്നു.സ്റ്റേറ്റ് ബാങ്ക് നടത്തുന്ന സി എസ് ആര്‍ പരിപാടിയായ മെന്‍സ്ട്രുല്‍ കപ്പ് വിതരണം സിജോയ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് സര്‍വീസ് ഡയറക്ടര്‍ നഫീസ ബീഗത്തിന്റെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചു. സ്റ്റേറ്റ് ബാങ്കിന്റെ നിലവിലെ വനിതാ സംരംഭകരെ ആദരിക്കുന്ന ചടങ്ങും നടന്നു.

Leave a Comment

Your email address will not be published. Required fields are marked *