Hivision Channel

സാമ്പത്തിക പ്രതിസന്ധി;ഒറ്റത്തവണ പ്രത്യേക പാക്കേജ് കേരളത്തിന് നല്‍കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി

സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങുന്ന കേരളത്തിന് സുപ്രീം കോടതിയുടെ രക്ഷാകരം.കടമെടുപ്പ് പരിധിയില്‍ കേരളത്തിന് പ്രത്യേക പരിഗണന നല്കുന്നത് ആലോചിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. സാമ്പത്തിക പ്രതിസന്ധിയെ തരണം ചെയ്യുന്നതിനായി കേരളത്തിന് ഒറ്റതവണ പ്രത്യേക പാക്കേജ് പരിഗണിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചു. അടുത്ത പത്തു ദിവസത്തില്‍ ഇക്കാര്യം നല്‍കാന്‍ ആലോചിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ നല്‍കുന്ന തുക അടുത്ത കൊല്ലത്തെ സംഖ്യയില്‍ ഉള്‍പ്പെടുത്താം. വഴി ആലോചിച്ച് നാളെ അറിയിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ച് 5000 കോടി ഏപ്രില്‍ ഒന്നിന് നല്‍കാമെന്ന് കേന്ദ്രം അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *