Hivision Channel

കേരള സ്‌കൂള്‍ സിലബസിലും പുസ്തകം തുറന്നെഴുതുന്ന പരീക്ഷ വരുന്നു

കേരള സ്‌കൂള്‍ സിലബസിലും പുസ്തകം തുറന്നെഴുതുന്ന പരീക്ഷ (ഓപ്പണ്‍ ബുക്ക്) വരുന്നു. സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കാരം പൂര്‍ത്തിയാവുന്നതോടെ ഇതു നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുപ്പ് തുടങ്ങി. മാര്‍ഗരേഖ എസ്.സി.ഇ.ആര്‍.ടി. തയ്യാറാക്കി വൈകാതെ വിദ്യാഭ്യാസ വകുപ്പിനു സമര്‍പ്പിക്കും.

ഓപ്പണ്‍ ബുക്ക് പരീക്ഷയെന്നാല്‍ പുസ്തകത്തില്‍നിന്ന് പകര്‍ത്തിയെഴുതലല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വിമര്‍ശനചിന്തയോടെ വിശകലനാത്മകമായി ഉത്തരമെഴുതുന്നതാണ് ഈ പരീക്ഷാരീതി. നേരിട്ടുള്ള ചോദ്യങ്ങളുണ്ടാവില്ല. ഉത്തരമെഴുതാന്‍ വിശകലനബുദ്ധി അനിവാര്യമായതിനാല്‍ ഹൈസ്‌കൂളിലെ സാമൂഹികശാസ്ത്രത്തില്‍ ആദ്യഘട്ടം പരീക്ഷിക്കാനാണ് ആലോചന. തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലേ ഇതു നടപ്പാക്കൂ.

ചോദ്യം തയ്യാറാക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധവേണ്ടതിനാല്‍ അധ്യാപകര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കും. അധ്യയനരീതിയിലും പരിഷ്‌കാരം വേണ്ടിവരും. സി.ബി.എസ്.സി. ഓപ്പണ്‍ ബുക്ക് പരീക്ഷ നടപ്പാക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. സമയക്രമം ജൂണില്‍ നിശ്ചയിക്കാനാണ് സി.ബി.എസ്.ഇ. തീരുമാനം.

കേരളം ഇതില്‍ തിടുക്കംകാണിക്കില്ല. പാഠ്യപദ്ധതി പരിഷ്‌കാരത്തിന്റെ ഭാഗമായുള്ള പുതിയ പുസ്തകങ്ങള്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളില്‍ ഈ അധ്യയനവര്‍ഷമെത്തും. മറ്റു ക്ലാസുകളില്‍ 2025-ലും നടപ്പാവും. ഇതിനൊപ്പം ഹയര്‍ സെക്കന്‍ഡറി പാഠപുസ്തകങ്ങള്‍കൂടി പരിഷ്‌കരിക്കാനാണ് പദ്ധതി.

Leave a Comment

Your email address will not be published. Required fields are marked *