Hivision Channel

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; പഠന റിപ്പോര്‍ട്ട് ഇന്ന് രാഷ്ട്രപതിക്ക് സമര്‍പ്പിക്കും

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയം പഠിക്കാന്‍ നിയോഗിച്ച രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി പഠന റിപ്പോര്‍ട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഇന്ന് സമര്‍പ്പിക്കും. 18,000 പേജുള്ള റിപ്പോര്‍ട്ടില്‍ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പദ്ധതിയെ അനുകൂലിക്കുന്ന നിര്‍ദ്ദേശങ്ങളാണ് ഉള്ളതെന്നാണ് സൂചന.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നിര്‍ദ്ദേശം പഠിക്കാന്‍ അഞ്ച് മാസം മുമ്പാണ് സമിതി രൂപീകരിച്ചത്.

തെരഞ്ഞെടുപ്പ് നടത്തിപ്പിനായി കേരളം ഉള്‍പ്പടെ ചില നിയമസഭകളുടെ കാലാവധി ഒറ്റത്തവണ വെട്ടിച്ചുരുക്കാന്‍ നിര്‍ദേശിക്കും. 1951-67 കാലഘട്ടത്തില്‍ നടന്ന തെരഞ്ഞെടുപ്പ് ഇത്തരത്തിലായിരുന്നുവെന്ന് സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികമായി രാജ്യത്തിന് വലിയ മേന്മയുണ്ടാക്കുന്ന നിര്‍ദ്ദേശമാണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്നും സമിതിയുടെ കണ്ടെത്തല്‍.

Leave a Comment

Your email address will not be published. Required fields are marked *