Hivision Channel

ഇരിട്ടി നഗരസഭയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ബയോ ബിന്‍ വിതരണം ചെയ്തു

ഇരിട്ടി:നഗരസഭയിലെ ജൈവ -അജൈവ മാലിന്യങ്ങള്‍ പൂര്‍ണ്ണമായും ശേഖരിച്ച് നഗരസഭയിലെ മാലിന്യം സംസ്‌കരണം സമ്പൂര്‍ണ്ണമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതികളുടെ വിലയിരുത്തല്‍ നടത്തുന്നതിനും ,ഹരിത പെരുമാറ്റ ചട്ട പരിപാലനം സംബന്ധിച്ച് പരിശോധിക്കുന്നതിനും നഗരസഭ പരിധിയിലെ സര്‍ക്കാര്‍ ഓഫിസുകളിലെ നോഡല്‍ ഓഫീസര്‍മാരുടെ യോഗം ചേര്‍ന്നു.അജൈവ മാലിന്യങ്ങള്‍ തരം തിരിച്ച് ഹരിതസേനക്ക് കൈമാറാനും ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്‌ക്കരിക്കാനും യോഗത്തില്‍ തീരുമാനിച്ചു. ജൈവ മാലിന്യ സംസ്‌ക്കരണത്തിനായി നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നല്‍ക്കുന്ന ബയോ ബിന്‍ നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.ശ്രീലത യോഗത്തില്‍ വെച്ച് നോഡല്‍ ഓഫിസര്‍മാര്‍ക്ക് കൈമാറി.ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ പി.പി.ഉസ്മാന്‍ അധ്യക്ഷത വഹിച്ചു.സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ.സോയ, എ.കെ.രവീന്ദ്രന്‍, സെക്രട്ടറി രാഗേഷ് പാലേരി വീട്ടില്‍, ഫയര്‍ റസ്‌ക്യു ഓഫിസര്‍ രാജിവന്‍പി.പി, എ.ഇ.ഒ ഓഫിസ് ക്ലര്‍ക്ക് ലക്ഷ്മണ്‍ വി.വി എന്നിവര്‍ സംസാരിച്ചു. ക്ലിന്‍ സിറ്റി മാനേജര്‍ രാജീവന്‍ കെ.വി പദ്ധതി വിശദീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *