Hivision Channel

‘വിരമിക്കാന്‍ ആഗ്രഹിക്കുന്നില്ല’; ആത്മകഥയില്‍ വ്യക്തമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും വിരമിക്കില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ആത്മകഥയായ ‘ലൈഫ്: മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി'(Life: My Story Through History) എന്ന ആത്മകഥയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് 19-നാണ് പുസ്തകം പുറത്തിറങ്ങുക. അതിലെ പ്രസക്തഭാഗങ്ങള്‍ ഒരു ഇറ്റാലിയന്‍ പത്രമാണ് വ്യാഴാഴ്ച പുറത്തുവിട്ടത്.ഒട്ടേറെ പദ്ധതികള്‍ പൂര്‍ത്തിയാക്കാനുണ്ട്. ഇപ്പോള്‍ രാജിയെക്കുറിച്ച് ആലോചിക്കുന്നില്ല. ആരോഗ്യസ്ഥിതി തൃപ്തികരമാണ്. മാര്‍പാപ്പയുടെ പദവിക്ക് ചേരാത്ത ചില തീരുമാനങ്ങള്‍ താന്‍ എടുത്തുവെന്ന വിമര്‍ശനം വത്തിക്കാനില്‍നിന്ന് ഉണ്ടായെന്നും അദ്ദേഹം പുസ്തകത്തില്‍ പറയുന്നു. എന്നാല്‍, ഇത്തരം വിമര്‍ശനങ്ങള്‍ സഭയില്‍ പിളര്‍പ്പുണ്ടാക്കില്ലെന്നും ഫ്രാന്‍സിസ് പാപ്പ അഭിപ്രായപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *