Hivision Channel

നിരീക്ഷണത്തിനിടെ കാണാതായ കടുവക്കായി വീണ്ടും തിരച്ചില്‍ ആരംഭിച്ചു

അടക്കാത്തോട് കരിയംകാപ്പ് പൊട്ടനാനി കവലയില്‍ കണ്ട കടുവയെ പിടികൂടാനായ് വനം വകുപ്പിന്റെ നേതൃത്വത്തില്‍ വീണ്ടും തിരച്ചില്‍ ആരംഭിച്ചു. വനപാലകരുടെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന കടുവയെ പിടികൂടന്നതിനിടെ ഞായറാഴ്ച രാത്രിയോടെ കാണാതാവുകയായിരുന്നു.

ജനവാസ കേന്ദ്രത്തിലുണ്ടായിരുന്ന കടുവക്കായി വനം വകുപ്പ് തിരച്ചിൽ തുടരുന്നതായും
കടുവ അക്രമണ ഭീഷണിയുള്ളതിനാൽ അടക്കാത്തോട്, നാരങ്ങത്തട്ട്, കരിയം കാപ്പ് നിവാസികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *