Hivision Channel

ഹെല്‍ത്തി കേരള ക്യാമ്പയിന്റെ ഭാഗമായി പരിശോധന നടത്തി

ഇരിട്ടി:ഹെല്‍ത്തി കേരള ക്യാമ്പയിന്റെ ഭാഗമായി അയ്യങ്കുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി, ആനപ്പന്തി എന്നീ സ്ഥാലങ്ങളിലെ ഹോട്ടലുകള്‍, കൂള്‍ ബാര്‍, ബേക്കറി,ബീഫ് സ്റ്റാള്‍, ചിക്കന്‍ സ്റ്റാള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി.കരിക്കോട്ടക്കരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടിഎ ജെയ്‌സണ്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രുതി എംപി, ഫാത്തിമ ഫിദ എന്നിവര്‍ നേതൃത്വം നല്‍കി.വേണ്ട നിര്‍ദേശം നല്‍കുകയും പരിശോധന തുടരുമെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറിയിച്ചു

Leave a Comment

Your email address will not be published. Required fields are marked *