Hivision Channel

കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ മാര്‍ച്ച് 21 ന് കോവിഡ് പ്രതിരോധ കുത്തിവെപ്പ് സൗജന്യമായി നല്‍കും

കണ്ണൂര്‍ : കണ്ണൂര്‍ ജില്ല ആശുപത്രിയില്‍ മാര്‍ച്ച് 21 ന് കോവിഡ് പ്രതിരോധ കുത്തിവെപ്പ് സൗജന്യമായി നല്‍കും.

Co-WIN-ല്‍ ലഭ്യമായ രേഖകള്‍ പ്രകാരം, 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ളതും കോവിഷീല്‍ഡോ കോവാക്‌സിനോ ആദ്യ രണ്ടു ഡോസുകളായി സ്വീകരിച്ച ശേഷം 6 മാസം പൂര്‍ത്തിയാക്കിയവരുമായ ഗുണഭോക്താക്കള്‍ക്ക് precaution dose (3rd dose) ആണു നല്‍കുന്നത്.

കോര്‍ബിവാക്‌സ് (Corbevax) വാക്സിനാണ് ലഭ്യമായിട്ടുള്ളത്. വാക്‌സിന്‍ ലഭിക്കുന്നതിനായി www.cowin.gov.in എന്ന പോര്‍ട്ടല്‍ വഴി മുന്‍കൂട്ടി സ്ലോട്ട് ബുക്ക് ചെയ്യേണ്ടതാണ്. പരിമിതമായ ഡോസുകള്‍ മാത്രമാണ് നിലവില്‍ ലഭ്യമായിട്ടുള്ളത് മാര്‍ച്ച് 20 നു രാവിലെ 10 മണി മുതല്‍ സ്ലോട്ട് ബുക്ക് ചെയ്യാവുന്നതാണ്.

Leave a Comment

Your email address will not be published. Required fields are marked *