Hivision Channel

കേരളം ചുട്ടുപൊള്ളുന്നു; ഒൻപത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്.കണ്ണൂർ,കൊല്ലം, തൃശൂർ,പാലക്കാട്,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,കോഴിക്കോട് ജില്ലകളിൽ യല്ലോ അലേർട്ട് മുന്നറിയിപ്പ്.

സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യത. ഒൻപത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യല്ലോ അലേർട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയിരുന്നു. 40 °C ചൂടാണ് രേഖപ്പെടുത്തിയത്. 2019നു ശേഷം ആദ്യമായാണ് മാർച്ച് മാസത്തിൽ 40 °C ചൂട് രേഖപ്പെടുത്തുന്നത്.

അതേസമയം കേരളതീരത്ത് ഉയർന്ന് തിരമാലയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പും വന്നിട്ടുണ്ട്.
കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

Leave a Comment

Your email address will not be published. Required fields are marked *