എന്‍ജിനീയറിങ് സര്‍വീസസ് എക്‌സാമിനേഷന്‍ (ഇ.എസ്.ഇ.) 2024-ലെ പ്രിലിമനറി പരീക്ഷാഫലം പുറത്തുവിട്ട് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യു.പി.എസ്.സി.). ഔദ്യോഗിക വെബ്‌സൈറ്റില്‍ തിരഞ്ഞെടുത്ത ഉദ്യോഗാര്‍ഥികളുടെ പേരുവിവരങ്ങൾ ലഭ്യമാണ്. ഫെബ്രുവരി 18-നാണ് പരീക്ഷ നടത്തിയിരുന്നത്.
യോഗ്യത നേടിയ ഉദ്യോഗാർഥികളുടെ വിവരങ്ങളറിയാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. യു.പി.എസ്.സി. ഇ.എസ്.ഇ. മെയിന്‍സ് 2024 ജൂണ്‍ 23-നാകും നടത്തുകയെന്നും യു.പി.എസ്.സി. അറിയിച്ചു.
മെയിൻസ് പരീക്ഷ തീയതിയോടനുബന്ധിച്ച് ഒരാഴ്ചയ്ക്ക് മുന്‍പ് അഡ്മിറ്റ് കാര്‍ഡുകള്‍ ലഭ്യമാകും. മെയിന്‍സ് എക്‌സാമിന് നല്‍കിയിരിക്കുന്ന പരീക്ഷാകേന്ദ്രങ്ങളില്‍ മാറ്റം സാധ്യമല്ലെന്നും യു.പി.എസ്.സി. അറിയിച്ചിട്ടുണ്ട്.
സിവില്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് എന്നിവയടങ്ങുന്ന 167 തസ്തികകളിലേക്കാണ് ഇപ്പോള്‍ പരീക്ഷ നടത്തുന്നത്.
പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ 5 മണിവരെയുള്ള യു.പി.എസ്.സി. ഹെല്‍പ്‌ലൈന്‍ നമ്പറുകളില്‍ കൂടുതല്‍ വിവരങ്ങളറിയാം. ഫോൺ- (011)-23388088/ 23385271/23381125/23098543