Hivision Channel

കടമെടുപ്പ് പരിധി കേസില്‍ സുപ്രീം കോടതിയുടെ ഇടക്കാല വിധി എല്ലാ സംസ്ഥാനങ്ങള്‍ക്കും ഗുണം ചെയ്യുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

കടമെടുപ്പ് പരിധി കേസില്‍ സുപ്രീം കോടതിയുടെ ഇടക്കാല വിധി കേരളത്തെയും ഇന്ത്യയെയും സംബന്ധിച്ച് പ്രധാനപ്പെട്ടതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. യാചിക്കാനല്ല, അര്‍ഹമായ കാര്യങ്ങള്‍ നേടിയെടുക്കാനാണ് സുപ്രിംകോടതിയില്‍ പോയത്. വിധി എല്ലാ സംസ്ഥാനങ്ങള്‍ക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കേരളം കൊടുത്ത ഹര്‍ജി ഭരണഘടനപരമായ ഗൗരവം ഉള്ളതാണ്. സുപ്രീം കോടതി അതാണ് വ്യക്തമാക്കിയത്. ഭരണഘടനാ ബഞ്ചിന് കേസ് കൈമാറിയത് ഇന്ത്യയുടെ ചരിത്രത്തിലെ വളരെ പ്രധാന കാര്യം. സാമ്പത്തിക കാര്യങ്ങളില്‍ ഇത്തരം വിധി ആദ്യം. മുന്‍പ് എടുത്തു കൊണ്ടിരുന്ന പണം 15 ആം ധനകാര്യ കമ്മീഷന്‍ വെട്ടിക്കുറച്ചു. 13600 കോടി കിട്ടിയത് കേരളത്തിന് അധികമായി കിട്ടിയതല്ല. കിട്ടാനുള്ളതിന്റെ പകുതി ലഭിച്ചിട്ടില്ല. അത്യാവശ്യമുള്ള ഒരു കാര്യത്തിനും കുറവ് ഉണ്ടാകില്ല. നിയന്ത്രണം ഉണ്ടാകും. കോടതിയില്‍ പോയത് പ്ലാന്‍ ബി ആണ്. ധൂര്‍ത്തില്ല. അതിന് തെളിവാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കേരളത്തിന് ലഭിച്ച അംഗീകാരങ്ങള്‍.

Leave a Comment

Your email address will not be published. Required fields are marked *