Hivision Channel

ബാങ്കിങ് വിവരങ്ങള്‍ ആരുമായും പങ്കുവയ്ക്കരുത്; സൈബര്‍ തട്ടിപ്പിനെതിരെ കേരള പൊലീസ്

സൈബര്‍ തട്ടിപ്പിനെതിരെ ഹ്രസ്വചിത്രവുമായി കേരള പൊലീസ്. നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയൂ എന്നും തട്ടിപ്പിനിരയായാല്‍ 1930 എന്ന നമ്പറില്‍ അറിയിക്കണമെന്നും നടി ഭാവന ബോധവല്‍ക്കരണ വിഡിയോയില്‍ പറയുന്നു.

സോഷ്യല്‍മീഡിയ പേജില്‍ കേരള പൊലീസ് നിര്‍മിച്ച ഹ്രസ്വ ചിത്രത്തിലൂടെയാണ് ഇക്കാര്യത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. ട്രേഡിംഗ് പ്ലാറ്റ്ഫോമുകളിലെ നിക്ഷേപത്തെകുറിച്ചും മുന്നറിയിപ്പുണ്ട്.

നിയമപാലകരായി നടിക്കുന്ന വഞ്ചകരുടെ ഭീഷണികളില്‍ വിശ്വസിക്കരുത് എന്നും നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ നമുക്ക് സൈബര്‍ തട്ടിപ്പുകളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയൂവെന്നും പോസ്റ്റില്‍ പറയുന്നു.തട്ടിപ്പ് സംബന്ധിച്ച് പരാതി 1930 എന്ന നമ്പറില്‍ അറിയിക്കാം എന്നും വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *