Hivision Channel

തിരഞ്ഞെടുപ്പ്; ചെലവ് കണക്ക് പരിശോധന 12ന് തുടങ്ങും

കണ്ണൂര്‍:ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് വരവ്, ചെലവ് കണക്കുകള്‍ ഏപ്രില്‍ 12ന് ചെലവ് നിരീക്ഷകര്‍ പരിശോധിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10ന് നടക്കുന്ന പരിശോധനയില്‍ കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസര്‍/ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍/ഏജന്റുമാര്‍ എന്നിവരാണ് പങ്കെടുക്കുക. പരിശോധന സമയത്ത് സ്ഥാനാര്‍ഥികള്‍ അവരുടെ ദൈനംദിന ചെലവുകള്‍ രേഖപ്പെടുത്തുന്ന രജിസ്റ്ററുകള്‍, ക്യാഷ് രജിസ്റ്റര്‍, ബാങ്ക് രജിസ്റ്റര്‍, ബന്ധപ്പെട്ട വൗച്ചര്‍, ബില്‍, തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി സ്ഥാനാര്‍ഥിയുടെ പേരില്‍ തുടങ്ങിയ പ്രത്യേക ബാങ്ക് അക്കൗണ്ടിന്റെ ഏപ്രില്‍ 11 വരെ രേഖപ്പെടുത്തിയ ഇടപാടുകള്‍, പാസ്ബുക്ക് അനുബന്ധ രേഖകള്‍ എന്നിവ ഹാജരാക്കണം.

Leave a Comment

Your email address will not be published. Required fields are marked *