Hivision Channel

ഇന്ന് ലോക ആരോഗ്യദിനം

ഇന്ന് ലോക ആരോഗ്യദിനം.1948 ഏപ്രില്‍ ഏഴിന് ലോകാരോഗ്യസംഘടനയുടെ ഭരണഘടന നിലവില്‍ വന്ന ദിവസമാണ് ലോകാരോഗ്യദിനമായി ആചരിക്കുന്നത്.

‘എന്റെ ആരോഗ്യം, എന്റെ അവകാശം’ എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യദിനത്തിന്റെ സന്ദേശം. മെച്ചപ്പെട്ട ആരോഗ്യസേവനങ്ങള്‍, സുരക്ഷിതമായ കുടിവെള്ളം, ശുദ്ധവായു, വിദ്യാഭ്യാസം, പോഷകാഹാരം, മെച്ചപ്പെട്ട ഭവനങ്ങള്‍, മാന്യമായ തൊഴിലും പാരിസ്ഥിതിക സാഹചര്യവും, വിവേചനങ്ങളില്‍ നിന്നുള്ള മോചനം എന്നിവയൊക്കെ തന്നെയും എല്ലാവരുടേയും അവകാശമാണെന്ന സന്ദേശമാണ് ഈ വര്‍ഷത്തെ ലോകാരോഗ്യദിനം നല്‍കുന്നത്.

കൊവിഡ് മഹാമാരിയുടെ തുടക്കകാലത്ത് കോവിഡിനെപ്പറ്റിയുള്ള തെറ്റായ വിവരങ്ങള്‍ക്കെതിരെ പോരാടാനായി ലോകാരോഗ്യസംഘടന ആരംഭിച്ച സാറ എന്ന ജനറേറ്റീവ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഹെല്‍ത്ത് പ്രെമോട്ടര്‍ക്ക് പുതിയ ചില ദൗത്യങ്ങളും ഡബ്ല്യു എച്ച് ഒ ഈ ലോകാരോഗ്യദിനത്തില്‍ നല്‍കിയിട്ടുണ്ട്. കാന്‍സര്‍, ഹൃദ്രോഗം, ശ്വാസകോശരോഗങ്ങള്‍, പ്രമേഹം, മാനസികാരോഗ്യം തുടങ്ങിയ ആരോഗ്യവിഷയങ്ങളെപ്പറ്റിയുള്ള സംശയങ്ങള്‍ക്ക് സാറ എട്ടു ഭാഷകളിലൂടെ മറുപടി നല്‍കാന്‍ ആരംഭിച്ചു കഴിഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *