
പേരാവൂര്‍: കണ്ണൂര്‍ ജില്ല ചെറുകിട മോട്ടോര്‍ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യു പേരാവൂര്‍ ഏരിയ സമ്മേളനം പേരാവൂര്‍ കാനത്തില്‍ സ്മാരക ഹാളില്‍ നടന്നു. ജില്ലാ വൈസ് പ്രസിഡണ്ട് കെ ബഷീര്‍ ഉദ്ഘാടനം ചെയ്തു.

സി.ഐ.ടി.യു പേരാവൂര്‍ ഏരിയ സെക്രട്ടറി പി.വി പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു. കെ.ടി ജോസഫ്, കെ.ജെ ജോയിക്കുട്ടി എന്നിവര്‍ സംസാരിച്ചു.