
കീഴൂര്‍: വാഴുന്നവേഴ്സ് യു പി സ്‌കൂളില്‍ സംസ്‌കൃതം ക്ലബിന്റെ നേതൃത്വത്തില്‍ സംസ്‌കൃത ദിനാഘോഷം സംഘടിപ്പിച്ചു. ഇരിട്ടി നഗരസഭ വൈസ് ചെയര്‍മാന്‍ പി.പി ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി.പി ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. ഇരിട്ടി ബി പി സി ശശിധരന്‍ ടി എം വിശിഷ്ടാതിഥിയായി. ഉണ്ണി മാസ്റ്റര്‍, ശ്രീനിവാസന്‍, പ്രശാന്ത്, പി.പി സനോജ്, സി.കെ ലളിത എന്നിവര്‍ സംസാരിച്ചു. സംസ്‌കൃത പ്രദര്‍ശനവും നടന്നു.