Hivision Channel

സുല്‍ത്താന്‍ ബത്തേരിയില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ, ഹെലികോപ്ടറില്‍ ഫ്‌ലയിങ് സ്‌ക്വാഡ് പരിശോധന

വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ആവേശമായി രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ. സുല്‍ത്താന്‍ ബത്തേരി ടൗണിലാണ് റോഡ് ഷോ നടന്നത്. കൊടികളില്ലാതെയാണ് റോഡ് ഷോ നടന്നത്. കോണ്‍ഗ്രസിന്റെയോ ലീഗിന്റെയോ കൊടികള്‍ റോഡ് ഷോയിലുണ്ടായിരുന്നില്ല. പകരം ബലൂണുകളും രാഹുല്‍ ഗാന്ധിയുടെ ഫോട്ടോ പതിച്ച പ്ലക്കാര്‍ഡുകളും കൈയിലേന്തിയാണ് പ്രവര്‍ത്തകര്‍ റോഡ് ഷോയില്‍ അണിനിരന്നത്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് റോഡ് ഷോയില്‍ പങ്കെടുക്കുന്നത്.

സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ഉള്‍പ്പെടെ റോഡ് ഷോയില്‍ പങ്കെടുത്തു. ഇതിനിടെ രാഹുല്‍ഗാന്ധി എത്തിയ ഹെലികോപ്റ്ററില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫ്‌ലൈയിംങ് സ്‌ക്വാഡ് പരിശോധന നടത്തി. വയനാടിനോട് ചേര്‍ന്നുളള തമിഴ്‌നാട്ടിലെ നിലഗളരി ജില്ലയിലെ താളൂരിലെത്തിയപ്പോഴാണ് ഹെലികോപ്ടര്‍ പരിശോധിച്ചത്.

രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തിയത്. രാവിലെ ഒന്‍പതരയ്ക്ക് നീലഗിരി ആട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലാണ് ഹെലികോപ്റ്ററില്‍ രാഹുല്‍ ഗാന്ധിയെത്തിയത്. ഇവിടെ വെച്ചാണ് പരിശോധന നടന്നത്. ഇതിനുശേഷമാണ് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പുറപ്പെട്ടത്.

Leave a Comment

Your email address will not be published. Required fields are marked *