Hivision Channel

കുടകിലെ ബീരുഗ ഗ്രാമത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു

ഇരിട്ടി :കുടക് ജില്ലയിലെ പൊന്നമ്പേട്ട് താലൂക്കിലെ ബീരുഗ വില്ലേജിലെ ചാമുണ്ഡി മുത്തപ്പ കൊല്ലി റോഡില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു . ഇന്ന് രാവിലെ 6.45 ഓടെയാണ് സംഭവം . സമീപത്തെ തോട്ടത്തിലേക്ക് ജോലിക്ക് പോവുകയായിരുന്ന അയ്യാമട മാദയ്യ (ബോഗ്ഗ – 63) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ടത് .

ബീരുഗയിലുംസമീപ പ്രദേശങ്ങളിലെയും ചെറുതും വലുതുമായ തോട്ടങ്ങളില്‍ 40-ല്‍ ലധികം കാട്ടാനകള്‍ ആണ് തമ്പടിച്ചിരിക്കുന്നത് . ഇതോടെ ഈ പ്രദേശങ്ങളിലെ സാധാരണക്കാരയായ തോട്ടം തൊഴിലാളികളുടെ ജീവന് ആനകള്‍ ഭീക്ഷണി ആയിരിക്കുകയാണ് .സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം എന്നാണ് തോട്ടം തൊഴിലാളികളുടെയും നാട്ടുകാരുടെയും ആവശ്യം

Leave a Comment

Your email address will not be published. Required fields are marked *