Hivision Channel

സംസ്ഥാനത്ത് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലവര്‍ഷത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കാലാസ്ഥാ വകുപ്പ്

കേരളത്തില്‍ ഇത്തവണ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലവര്‍ഷത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട പ്രവചനം. 2018.6 mm മഴയാണ് സാധാരണയായി ഈ സീസണില്‍ കേരളത്തില്‍ ലഭിക്കേണ്ടത്. കഴിഞ്ഞ വര്‍ഷം 1327 mm മാത്രമായിരുന്നു ലഭിച്ചത് (34% കുറവ്).

രാജ്യത്ത് പൊതുവെ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു. നിലവിലെ എല്‍നിനോ കാലര്‍ഷ ആരംഭത്തോടെ ദുര്‍ബലമായി ന്യൂട്രല്‍ സ്ഥിതിയിലേക്കും രണ്ടാം ഘട്ടത്തോടെ ‘ലാനിന’യിലേക്കും മാറാന്‍ സാധ്യതയുണ്ട്. നിലവില്‍ ന്യൂട്രല്‍ സ്ഥിതിയില്‍ തുടരുന്ന ഇന്ത്യ ഓഷ്യന്‍ ഡൈപോള്‍ കാലവര്‍ഷത്തിന്റെ രണ്ടാം ഘട്ടത്തില്‍ പോസിറ്റീവ് ഫേസിലേക്ക് വരുന്നതും കാലവര്‍ഷത്തിന് അനുകൂലമാകാനുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നു. പൊതുവില്‍ പസഫിക്ക്, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നുള്ള സിഗ്‌നലുകള്‍ ഇത്തവണ കാലവര്‍ഷത്തിന് അനുകൂല സൂചനകള്‍ നല്‍കുന്നു.

കഴിഞ്ഞ വര്‍ഷവും തുടക്കത്തില്‍ എല്ലാ ഏജന്‍സികളും സാധാരണയില്‍ കൂടുതല്‍ മഴ സാധ്യത പ്രവചിച്ചിരുന്നു. എന്നാല്‍ ജൂണില്‍ വന്ന ‘ബിപോര്‍ജോയ്’ ചുഴലിക്കാറ്റ് തുടക്കത്തില്‍ കേരളത്തിലെ കാലവര്‍ഷം ദുര്‍ബലമാക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *