Hivision Channel

സഹകരണ മേഖലയിൽ പുതിയ ചരിത്രം കുറിച്ച് തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക്.നഷ്‌ടത്തിലായ പൂളക്കുറ്റി ബാങ്കിനെ ഏറ്റെടുത്ത് തൊണ്ടിയിൽ ബാങ്ക്

നഷ്ടത്തിലായതിനെത്തുടർന്ന് പൂട്ടിപ്പോകലിന്റെ വക്കിലെത്തിയ പൂളക്കുറ്റി സർവീസ് സഹകരണ ബാങ്കിനെ തെണ്ടിതൊയിൽ സർവീസ് സഹകരണ ബാങ്ക് ഏറ്റെടുക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയായി.സഹകരണ വകുപ്പിൻ്റെ അനുമതിയോടെ തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് ശാഖ പൂളക്കുറ്റിയിൽ ചൊവ്വാഴ്ച പ്രവർത്ത നമാരംഭിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഉദ്ഘാടനവും മറ്റ് ആഘോഷങ്ങളുമില്ലാതെയാണ് പുതിയ ശാഖ പ്രവർത്തനം തുടങ്ങുന്നത്.സഹകരണ വകുപ്പിൻ്റെ കീഴിൽ ഒരു സഹകരണ സംഘത്തെ മറ്റൊരു സഹകരണ സംഘത്തിന് ഏറ്റെടുക്കാൻ വ്യവസ്ഥകളുണ്ടെങ്കിലും ഒരു സഹകരണ ബാങ്ക് മറ്റൊരു സഹകരണ ബാങ്കിനെ ഏറ്റെടുക്കുന്നത് അപൂർവമാണ്. 25 വർഷത്തിനിടെ ഇത്തരമൊരു ഏറ്റെടുക്കൽ നടപടി കേരളത്തിൽ നടന്നിട്ടില്ലെന്ന് തൊണ്ടിയിൽ ബാങ്ക് അധികൃതർ പറയുന്നു. 2028-ലെ ഓഡിറ്റ് റിപ്പോർട്ട്പ്രകാരം ആറുകോടിയോളം രൂപ നഷ്ടത്തിലായിരുന്നു പൂളക്കുറ്റി സഹകരണ ബാങ്ക്. കേരള ബാങ്കിന് കിട്ടാനുള്ള പലിശ അവരും ബാങ്കിലെ നിക്ഷേപകർക്ക് കിട്ടാനുള്ള പലിശ നിക്ഷേപകരും ഒഴിവാക്കാൻ സമ്മതിക്കുകയായിരുന്നു. ബാക്കി മൂന്നരക്കോടി രൂപ നൽകിയാണ് പൂളക്കുറ്റി സഹകരണ ബാങ്കിനെ തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്ക് ഏറ്റെടുത്തത്. പൂളക്കുറ്റി സഹകരണ ബാങ്ക്‌ അംഗങ്ങൾക്ക് തൊണ്ടിയിൽ സർവീസ് സഹകരണ ബാങ്കിലെ അംഗമാകാൻ തുടർന്നും അവസരമുണ്ട്. നിക്ഷേപകർക്ക് അവരുടെ നിക്ഷേപം പുനർനി ക്ഷേപിക്കാനോ പിൻവലിക്കാ നോഉള്ള അവസരവുമുണ്ട്. കോടികൾ നഷ്ടപ്പെട്ട നിക്ഷേപകർക്ക് ആശ്വാസമാകുകയാണ് പുതിയ തീരുമാനം.

Leave a Comment

Your email address will not be published. Required fields are marked *