Hivision Channel

കെ-ടെറ്റ്: ബുധനാഴ്ച മുതല്‍ അപേക്ഷിക്കാം

ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍, സ്‌പെഷ്യല്‍ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്‌പെഷ്യല്‍ വിഷയങ്ങള്‍-ഹൈസ്‌കൂള്‍ തലംവരെ) അധ്യാപക യോഗ്യതാപരീക്ഷ(കെ-ടെറ്റ്)യ്ക്കുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ktet.kerala.gov.in വഴി ബുധനാഴ്ചമുതല്‍ ഏപ്രില്‍ 26 വരെ അപേക്ഷിക്കാം.

ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിക്കും 500 രൂപവീതവും എസ്.സി./എസ്.ടി./ഭിന്നശേഷി/കാഴ്ചപരിമിത വിഭാഗത്തിലുള്ളവര്‍ 250 രൂപവീതവും ഫീസ് അടയ്ക്കണം.

ഓണ്‍ലൈന്‍ നെറ്റ്ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാം. ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങളടങ്ങിയ വിജ്ഞാപനം, ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ ktet.kerala.gov.in, pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭ്യമാണ്. ഒന്നോ അതിലധികമോ കാറ്റഗറികളില്‍ ഒരുമിച്ച് ഒരുപ്രാവശ്യംമാത്രമേ അപേക്ഷിക്കാന്‍ കഴിയൂ.

അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാല്‍ പിന്നീട് ഒരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ല. മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ വിജ്ഞാപനം വിശദമായി വായിച്ചുമനസ്സിലാക്കിയശേഷംമാത്രം അപേക്ഷ സമര്‍പ്പിക്കണം.

പേര്, ജനനത്തീയതി, കാറ്റഗറി, ജാതി, മതം, വിഭാഗം എന്നിവ ശ്രദ്ധയോടെ പൂരിപ്പിച്ച് വിജ്ഞാപനത്തിലെ നിബന്ധനകള്‍ പ്രകാരമുള്ള ഫോട്ടോ അപലോഡ് ചെയ്യണം. ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ട തീയതി ജൂണ്‍ മൂന്ന്.

Leave a Comment

Your email address will not be published. Required fields are marked *