കേരളം വിധി എഴുതാന്‍ ഇനി അഞ്ച് നാള്‍ മാത്രം. പരസ്യ പ്രചാരണം അവസാനിക്കാന്‍ മൂന്ന് ദിവസം കൂടിയാണുള്ളത്. വോട്ടെടുപ്പിന് മുന്‍പുള്ള ഞായറാഴ്ച പരമാവധി വോട്ടര്‍മാരെ കാണാനുള്ള ഓട്ടത്തിലാകും ഇന്ന് സ്ഥാനാര്‍ത്ഥികള്‍. കേരളത്തിലെ പ്രചാരണം കൊഴുപ്പിച്ച് ദേശീയനേതാക്കളും കളത്തിലുണ്ട്. രാജ്യം ഉറ്റുനോക്കുന്ന തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരം കടുക്കുകയാണ്. പരമാവധി വോട്ടുപെട്ടിയിലാക്കാന്‍ ദേശീയ നേതാക്കള്‍ അടക്കമാണ് തിരുവനന്തപുരത്തും മറ്റു ജില്ലകളിലും എത്തുന്നത്.